പൂർണ്ണ പെൻഷൻ ലഭിക്കുന്നതിനുള്ള സർവ്വീസ് കാലയളവ് 25 വർഷമായി കുറക്കണം: കെ.എസ്.എസ്.പി.എ
കൊയിലാണ്ടി: പൂർണ്ണ പെൻഷൻ ലഭിക്കുന്നതിനുള്ള സർവ്വീസ് കാലയളവ് 25 വർഷമായി കുറക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ്സ് അസോസിയേഷൻ ചെങ്ങോട്ടുകാവ് മണ്ഡലം വാർഷിക ജനറൽബോഡി യോഗം സർക്കാറിനോടാവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് ബി. ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡണ്ട് ടി.കെ. കൃഷ്ണൻ, പി.മുത്തു കൃഷ്ണൻ, ഒ.ബാലൻ, സി.സി. പത്മനാഭൻ, സി.ബാബുരാജ്- പി.എൻ. സരള, എൻ. മുരളീധരൻ, പി. ശ്രീധരൻ, എം.പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയഭാരവാഹികളായി. ഒ. ബാലൻ (പ്രസിഡണ്ട്) സി.സി.പത്മനാഭൻ, പി.എൻ. സരള, (വൈസ് പ്രസിഡണ്ട്), പി. ബാബുരാജ് (ജനറൽ സിക്രട്ടറി) കെ. രമേശൻ, എം.പി ചന്ദ്രൻ (ജോയിൻ്റ് സി ക്രട്ടറിമാർ) യു.ഗംഗാധരൻ (ട്രഷറർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

