KOYILANDY DIARY.COM

The Perfect News Portal

റിപ്പബ്ലിക് ദിനപരേഡില്‍ ഫ്രഞ്ച് സൈന്യവും; ചരിത്രത്തില്‍ ആദ്യം

ഡല്‍ഹി: ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് പരേഡില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഒപ്പം ഫ്രഞ്ച് സൈന്യവും പങ്കെടുക്കുന്നു. ജനുവരി 26 ന് ഡല്‍ഹിയില്‍ നടക്കുന്ന പരേഡിലാണ് ഫ്രഞ്ച് സൈന്യം പങ്കെടുക്കുന്നത്. . ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സ്വ ഒലോന്‍ദ് ആണ് റിപ്പബ്ലിക് ദിന മുഖ്യാതിഥി. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് ഭരണാധികാരി പങ്കെടുക്കുന്നത് അഞ്ചാം തവണയാണ്. ശനിയാഴ്ച ആരംഭിക്കുന്ന സംയുക്ത പരിശീലനത്തിനായി 56 അംഗ ഫ്രഞ്ച് സൈന്യം രാജസ്ഥാനിലെത്തിയിട്ടുണ്ട്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ സഹകരിക്കുന്നതിന് ശക്തി 2016 എന്ന പേരിലാണ് സംയുക്ത സൈനിക പരിശീലനം.

Share news