KOYILANDY DIARY

The Perfect News Portal

സിനിമാ നിര്‍മ്മാതാവ് എം ഒ ജോസഫ് (86) അന്തരിച്ചു

ചെന്നൈ > പ്രശസ്ത സിനിമാ നിര്‍മ്മാതാവ് എം ഒ ജോസഫ് (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഒരുകാലത്ത് മലയാള സിനിമയുടെ മുഖമുദ്രയായിരുന്ന മഞ്ഞിലാസ് ഫിലിംസിന്റെ സാരഥിയായിരുന്നു. 1985ല്‍ പുറത്തിറങ്ങിയ ‘പാറ’യാണ് അവസാനം നിര്‍മ്മിച്ച ചിത്രം.  ചട്ടക്കാരി, വാഴ്വേമായം, അനുഭവങ്ങള്‍ പാളിച്ചകള്‍, അടിമകള്‍, അണിയറ, മിസി തുടങ്ങിയവ 26 ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. പതിനാറുകൊല്ലം അസോസിയേറ്റ് പിക്ചേര്‍സില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പി ബാല്‍ത്തസര്‍, എം വി ജോസഫ് എന്നിവരുമായിചേര്‍ന്ന്  നവയുഗ പിക്ചേഴ്സ് എന്ന സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങി. ‘നാടന്‍ പെണ്ണ്’ എന്ന ആദ്യ ചിത്രത്തിനുശേഷം അഭിപ്രായവ്യത്യാസങ്ങളേത്തുടര്‍ന്ന് നവജീവന്‍ കമ്പനിയില്‍നിന്ന് പിന്മാറി.

തുടര്‍ന്നാണ് തറവാട്ടുപേരായ ‘ മഞ്ഞിലാസ്’ എന്ന പേരില്‍ സ്വന്തം സിനിമാ കമ്പനി രൂപവത്കരിച്ചത്. തുടര്‍ന്ന് ഒരുപിടി മികച്ച ചിത്രങ്ങള്‍ മഞ്ഞിലാസിലൂടെ അദ്ദേഹം നിര്‍മ്മിച്ചു. ‘യക്ഷി’യാണ് മഞ്ഞിലാസിന്റെ ആദ്യ ചിത്രം.  കുഞ്ഞമ്മയാണ് ഭാര്യ.