KOYILANDY DIARY.COM

The Perfect News Portal

ആർഡിഒ ഉത്തരവ് നടപ്പായില്ല: നന്തിയിലെ ടോൾ ബൂത്ത് പൊളിച്ച് നീക്കാൻ വീണ്ടും നോട്ടീസ്

കൊയിലാണ്ടി: അപകടങ്ങൾ പതിവായ ദേശീയ പാതയിലെ നന്തി ടോൾ ബൂത്ത് പൊളിച്ചു നീക്കാൻ വടകര ആർ.ഡി.ഒ. വി.പി.അബ്ദുറഹിമാൻ  ഉത്തരവിട്ടെങ്കിലും പൊളിച്ചു നീക്കാത്ത നടപടിക്കെതിരെ വീണ്ടും നോട്ടീസ് അയച്ചു. കോഴിക്കോട്  ദേശീയപാത എക്സിക്യുട്ടീവ് എഞ്ചീനിയർക്കാണ് വീണ്ടും നോട്ടീസ് കൈമാറിയത്. ടോൾ പിരിവ് പൂർത്തിയായതോടെ രാത്രികാലങ്ങളിൽ ഇവിടെ നിരവധി അപകടങ്ങളും, അപകട മരണവും സംഭവിച്ചിട്ടുണ്ട്.

ടോൾ ബൂത്തിൻ്റെ ഇരുഭാഗത്തും ഹംബുകൾ ഉള്ളതും, റിഫ്ളക്ടറും, സൂചനാ ബോർഡുകളും ഇല്ലാതായതോടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ദിവസവും അപകടത്തിൽ പെടുന്നത് പതിവായതിനെ തുടർന്നാണ് പോളിച്ചു നീക്കാൻ ആർ.ഡി.ഒ. ഉത്തരവിട്ടത്. ജൂൺ 4 -ാം തിയ്യതിയാണ് ടോൾ ബൂത്ത് പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. നേരത്തെ നിരവധി സംഘടനകൾ ടോൾ ബൂത്ത് പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും ഉത്തതരവ് നടപ്പിലാക്കത്തതിനെ തുടർന്നാണ് വീണ്ടും നോട്ടീസ് അയച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *