KOYILANDY DIARY.COM

The Perfect News Portal

റെയില്‍വേ വികസനത്തിന് 19ന് ധാരണാപത്രം ഒപ്പുവെക്കും

തിരുവനന്തപുരം> കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയുള്ള റെയില്‍വേ വികസനത്തിന് 19ന് ധാരണാപത്രം ഒപ്പുവെക്കും. റെയില്‍വേ വികസനത്തിനുള്ള ചെലവില്‍, 51 ശതമാനം സംസ്ഥാനവും 49 ശതമാനം റെയില്‍വേയും വഹിക്കണമെന്ന നിര്‍ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. സബര്‍ബന്‍ റെയില്‍വേ അടക്കം പുതിയ പദ്ധതികളില്‍ സംസ്ഥാന പങ്കാളിത്തമുണ്ടാകുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.കേന്ദ്ര റെയില്‍വേ മന്ത്രിയും സംസ്ഥാനത്ത് റെയില്‍വേയുടെ ചുമതല വഹിക്കുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദും ധാരണാപത്രം ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുക്കും.

 

Share news