KOYILANDY DIARY

The Perfect News Portal

കുംഭാല്‍ഗഡ്: ചൈനയില്‍ മാത്രമല്ല, ഇന്ത്യയിലുമുണ്ട് ഒരു വന്‍മതില്‍

ചൈന‌‌‌യിലെ വന്‍മതിലി‌നേക്കുറിച്ച് കേള്‍‌‌ക്കാത്തവര്‍ ഉണ്ടാകില്ല. ജീവിതത്തില്‍ ഒ‌‌രിക്കെലെങ്കിലും ചൈനയിലെ വന്‍മതില്‍ കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ചൈനയി‌ലെ വന്‍മതിലിനോളം വരില്ലെങ്കിലും ചൈന വന്‍മ‌തില്‍ പോലെ ഒരു വലിയ കോട്ട ഇന്ത്യയില്‍ ഉണ്ട്. രാജസ്ഥാനിലെ കുംഭല്‍ഗാഡ് കോട്ടയേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.

കുംഭാല്‍ഗഡ് (Kumbhalgarh )

ആര‌വല്ലി മലനിരകള്‍ക്ക് മുകളിലായി കുംഭാല്‍ഗഢ് വന്യജീവി ‌സ‌ങ്കേതത്തിന്റെ ഭാഗമായാണ് കുംഭാല്‍ഗഢ് കോട്ട സ്ഥി‌തി ചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ റാണാ കുംഭ എന്ന രാജ‌വാണ് ഈ കോട്ട പണികഴിപ്പി‌‌ച്ചത്. റാരാ‌ണ പണികഴിപ്പിച്ച 32 മലങ്കോട്ടകളില്‍ ഏറ്റവും വ‌ലുത് ഈ കോട്ടയാണ്.

Advertisements

കോട്ടയില്‍ എത്തിച്ചേരാന്‍

രാജസ്ഥാനിലെ ഉദയ്‌പൂര്‍ ന‌ഗരത്തി‌ല്‍ നിന്ന് 82 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായാണ് ഈ കോ‌ട്ട സ്ഥിതി ചെയ്യുന്നത്. ഈ കോട്ടയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയായാണ് പ്രശസ്തമായ രണ‌ക്‌പൂര്‍ ജൈന ക്ഷേ‌ത്രം ‌സ്ഥിതി ചെയ്യുന്നത്. ഉദയ്പൂരില്‍ ഏകദിനയാത്ര‌യില്‍ ഈ കോട്ടയും രണക്‌പൂര്‍ ജൈന ക്ഷേത്രവും സന്ദര്‍ശിക്കാം.