KOYILANDY DIARY

The Perfect News Portal

മത്സ്യ മാര്‍ക്കറ്റിന് സ്ഥലം വാങ്ങാന്‍ സര്‍ക്കാര്‍ അടിയന്തിരമായി അനുമതി നല്‍കണമെന്ന് നഗരസഭ

കൊയിലാണ്ടി> കൊല്ലം മത്സ്യ മാര്‍ക്കറ്റിന് സ്ഥലം വാങ്ങാന്‍ സര്‍ക്കാര്‍ അടിയന്തിരമായി അനുമതി നല്‍കണമെന്ന് നഗരസഭ പ്രമേയത്തിലൂടെ ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു. നഗരസഭയിലെ 2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊല്ലം മത്സ്യമാര്‍ക്കറ്റും അതിനോടനുബന്ധിച്ച് ഷോപ്പിങ് കോംപ്ലക്‌സും നിര്‍മ്മിക്കാന്‍ ടൗണിന് സമീപം സ്ഥലം വാങ്ങുന്നതിന് അനുമതി സര്‍ക്കാര്‍ നല്‍കാത്തതു കാരണം മത്സ്യ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.