KOYILANDY DIARY.COM

The Perfect News Portal

വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടിയിൽ അംഗങ്ങൾക്ക് 1000 രൂപ ധനസഹായം നൽകും

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹസ്സൻകോയ വിഭാഗം വ്യാപാരികൾക്ക് ധനസഹായം നൽകുന്നു. കടകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ മെയ് 3 ന് കടകൾ തുറക്കുമെന്ന് യാതൊരു ഉറപ്പു ഇല്ലാത്ത അവസ്ഥയിൽ ലോക് ഡൗൺ കാരണം നാളിതുവരെയായി തുറക്കാത്ത കൊയിലാണ്ടി യൂനിറ്റിലെ   അംഗങ്ങൾക്ക് 1000 രൂപ സൗജന്യ ധനസഹായം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിൻ്റെ ബാദ്ധ്യത യൂനിറ്റിൻ്റെ തനത് ഫണ്ടിൽനിന്ന് കണ്ടെത്തും. ബാങ്ക് ചെക്ക് വഴിയാണ് ഫണ്ട് നൽകുകയെന്ന് ഭാരവാഹികൾ അറിയിച്ചു. ആയതിനാൽ മെയ് 3ന് മുമ്പ് യൂനിറ്റ് അംഗങ്ങളായിട്ടുളള വ്യപാരികൾ താഴെ പറയുന്ന മൊബൈൽ നമ്പറിൽ വിളിച്ച് ഉടൻ പേര് റജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡണ്ട് കെ. പി. ശ്രീധരൻ അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക് താഴെ കാണിച്ച നമ്പറിൽ വിളിക്കേണ്ടതാണ്. 934970722, 8848092003.
Share news

Leave a Reply

Your email address will not be published. Required fields are marked *