KOYILANDY DIARY

The Perfect News Portal

കോവിഡ്​ 19: ഡല്‍ഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു

ഡല്‍ഹി: കോവിഡ്​ 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. മാര്‍ച്ച്‌​ 31 വരെ​ സ്​കൂളുകളും കോളജുകളും ​എന്‍.​ഐ.ടി പോലുള്ള സ്ഥാപനങ്ങളും ട്യൂഷന്‍ സെൻ്ററുകളും അടച്ചിടണമെന്നാണ്​ നിര്‍ദേശം.

ബോര്‍ഡ്​ പരീക്ഷകള്‍ ഉള്‍പ്പെടെ 31 വരെ നടക്കേണ്ട എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്​. അധ്യാപകരും മറ്റ്​ ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തേണ്ടതില്ല. കഴിയുന്നവര്‍ വീട്ടിലിരുന്ന്​ ജോലിചെയ്യണമെന്നും മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ അറിയിച്ചു.

സി.ബി.എസ്​.ഇ ബോര്‍ഡ്​ പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്​. മാര്‍ച്ച്‌​ 31 ​വരെയുള്ള യു.ജി.സി പരീക്ഷകളും മാറ്റി​. 25 വിദേശ പൗരന്‍മാര്‍ക്ക്​ ഉള്‍പ്പെടെ ഇന്ത്യയില്‍ 170 പേര്‍ക്കാണ്​​ കൊറോണ വൈറസ്​ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്​​. മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതരുള്ളത്​. മഹാരാഷ്​ട്രയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടുണ്ട്​. മുംബൈയില്‍ ഡബ്ബാവാല സര്‍വീസും മാര്‍ച്ച്‌​ 31 വരെ നിര്‍ത്തിവെച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *