യുവതിയുടെ കൊലപാതകം: ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

കൊച്ചി: എറണാകുളം ഉദയംപേരൂരില്‍ യുവതിയെ കൊന്ന കേസില്‍ ഭര്‍ത്താവും കാമുകിയും അറസറ്റിലായി. ഉദയംപേരൂര്‍ സ്വദേശി പ്രേംകുമാറും കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്. ഉദയംപേരൂര്‍ സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം പേയാടുള്ള റിസോര്‍ട്ടില്‍ വച്ചാണ് കൊല നടത്തിയത്. സെപ്‌തംബര്‍ മൂന്നിന് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ യുവതിയുടെ മൃതദേഹം ഇരുവരും ചേര്‍ന്ന് മറവ് ചെയ്യുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് പ്രേംകുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിരുവനന്തപുരത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.

