KOYILANDY DIARY.COM

The Perfect News Portal

ക്രിസ്മസ് രാവില്‍ കവര്‍ച്ച തടയാന്‍ നഗരത്തില്‍ പൊലീസിറങ്ങും

തിരുവനന്തപുരം: ക്രിസ്മസ് രാവില്‍ കവര്‍ച്ച തടയാന്‍ നഗരത്തില്‍ പൊലീസിറങ്ങും. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് രാത്രിയില്‍ പള്ളികളില്‍ നടക്കുന്ന ചടങ്ങുകളിലും പ്രാര്‍ത്ഥനകളിലും വിശ്വാസികള്‍ പങ്കെടുക്കുന്ന തക്കം നോക്കി കവര്‍ച്ച നടത്താനുള്ള സാദ്ധ്യത കണക്കിലെടുത്താണ് പൊലീസിന്റെ തയാറെടുപ്പ്. ഇന്നും നാളെയും നഗരത്തിലെ റോഡുകളിലും റസിഡന്റ്സ് ഏരിയകളിലും രാത്രികാല പട്രോളിംഗും നിരീക്ഷണവും ശക്തമാക്കാന്‍ സിറ്റി പൊലീസ് നഗരത്തിലെ എല്ലാ സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. മോഷണക്കേസുകളില്‍ ജാമ്യത്തിലിറങ്ങിയിട്ടുള്ളവരെയും സംശയകരമായ സാഹചര്യത്തില്‍ കാണപ്പെടുന്നവരെയും നിരീക്ഷിക്കും. ഇതിന് പുറമേ ഷാഡോ പൊലീസ്, ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.

Share news