KOYILANDY DIARY

The Perfect News Portal

ഡല്‍ഹിയില്‍ വാഹന നിയന്ത്രണം ജനുവരി ഒന്നുമുതല്‍ അരവിന്ദ് കേജ്‌രിവാള്‍

ന്യൂഡല്‍ഹി> ദേശീയ തലസ്ഥാനത്തു വാഹന നിയന്ത്രണം ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. പരീക്ഷണാടിസ്ഥാനത്തില്‍ ജനുവരി 1 മുതല്‍ ജനുവരി 15 വരെയുള്ള ദിവസങ്ങളിലായിരിക്കും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഒറ്റ, ഇരട്ട റജിസ്ട്രേഷന്‍ നമ്ബറുകളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ റോഡിലിറങ്ങാനാകൂ. നിയമലംഘകര്‍ക്ക് 2,000 രൂപ പിഴയുണ്ടാകും. വനിതാ ഡ്രൈവര്‍മാര്‍, 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള വനിതകള്‍, സിഎന്‍ജി കാറുകള്‍ എന്നിവയെയും തിരഞ്ഞെടുക്കപ്പെട്ട വി.ഐ.പി.കളുടെ വാഹനങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. ‍ഞായറാഴ്ചകളിലൊഴികെ എല്ലാ ദിവസവും രാവിലെ എട്ടുമണിമുതല്‍ രാത്രി എട്ടുവരെ നിയന്ത്രണം ബാധകമായിരിക്കും. അതേസമയം, തനിക്ക് ഇളവില്ലെന്നും കേ‌ജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.