വലിയ ഡാമുകളൊന്നും തുറന്നു വിടേണ്ട സാഹചര്യമില്ല: മന്ത്രി എം.എം മണി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകള്‍ തുറക്കുമെന്ന് മന്ത്രി എം.എം മണി. വലിയ ഡാമുകളൊന്നും തുറന്നു വിടേണ്ട സാഹചര്യമില്ല. എന്നാല്‍ ചെറുഡാമുകള്‍ തുറക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.
പുത്തുമലയിലുണ്ടായ മലയിടിച്ചിലില്‍ മരിച്ച ഏഴുപേരുടെ മൃതദേഹം കണ്ടെത്തി

ദുരന്തനിവാരണത്തിന് സര്‍ക്കാര്‍ സജീവമായി രംഗത്തുണ്ട്. വൈദ്യുതി ബോര്‍ഡ് ഉടന്‍ യോഗം ചേരുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
Advertisements

കേരളത്തിലെ ഏറ്റവും വലിയ ഡാമായ ഇടുക്കിയില്‍ ഇതുവരെയും സംഭരണശേഷിയുടെ പകുതി പോലും നിറഞ്ഞിട്ടില്ലെന്നാണ് വിവരം. ശക്തമായ വെള്ളപ്പൊക്കം നേരിട്ട മൂന്നാറിലും ഇപ്പോള്‍ വെള്ളം ഇറങ്ങിയിട്ടുണ്ട്.





