ഭാര്യമാതാവിനെ പീഡിപ്പിച്ചു; 27 വയസ്സുകാരന് അറസ്റ്റില്‍

ഹൈദരബാദ്: ഭാര്യമാതാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 27 വയസ്സുകാരന് ബലാപൂരില്‍ അറസ്റ്റില്‍. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഭാര്യമാതാവിനെ ബലം പ്രയോഗിച്ചു ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ മകളുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഭീഷണിയെ തുടര്‍ന്ന് ഭാര്യമാതാവ് വിവരം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഒരു വര്‍ഷം മുന്‍പാണ് യുവാവും മകളുമായുള്ള വിവാഹം നടന്നത്. ഐപിസി 376, 506 സെക്ഷന്‍ ചുമത്തി പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Advertisements

