നിപാ സംശയിക്കപ്പെടുന്ന യുവാവുമായി അടുത്തിടപഴകിയവര്‍ നിരീക്ഷണത്തില്‍

കൊച്ചി> നിപാ സംശയിക്കപ്പെടുന്ന യുവാവുമായി വടക്കന്‍ പറവൂരില്‍ ഇടപഴകിയവര്‍ നിരീക്ഷണത്തില്‍. ഇവര്‍ക്ക് ആവശ്യമായ പരിശോധനകള്‍ നടത്തുന്നുണ്ട്. ആര്‍ക്കും ഇതുവരെ പനി ബാധിച്ചതായി റിപ്പോര്‍ട്ടില്ല.
തൊടുപുഴയില്‍ പഠിയ്ക്കുന്ന വിദ്യാര്‍ഥിയ്ക്ക് തൃശൂരില്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിനിടയിലാണ് പനി വന്നത് . ക്യാമ്പിനിടയില്‍ നാട്ടില്‍ വന്നിരുന്നു. സുഹൃത്തുക്കളുമായി ഇടപെട്ടിരുന്നു. ഇവരും നിരീക്ഷിണത്തിലാണ്.

പനിയ്ക്ക് കൊടുങ്ങല്ലൂരിലും പറവൂരിലുമുള്ള ക്ലിനിക്കുകളില്‍ ചികിത്സ തേടിയശേഷമാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന സ്വകാര്യാശുപത്രിയിലെക്ക് മാറിയത്. വീട്ടില്‍ അച്ഛനും അമ്മയും സഹോദരിയും അടുത്ത ബന്ധുക്കളുമായി ആറുപേരുണ്ട്. ഇവര്‍ക്കാര്‍ക്കും പനിയുടെ ലക്ഷണങ്ങളില്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

22 പേരാണ് ക്യാമ്ബില്‍ വിദ്യാര്‍ഥിയ്‌ക്കൊപ്പം താമസിച്ചിരുന്നത്. ഇവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് പരിശോധിച്ചു.ആര്‍ക്കും ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെന്നും തൃശൂര്‍ ഡിഎംഒ വ്യക്തമാക്കി. ഇതുവരെയായി വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട അന്‍പത് പേര്‍ നിരീക്ഷത്തിലുണ്ടെന്നും ഡിഎംഒ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം നിപാ ഉണ്ടായ സമയത്ത് നിപയാണെന്ന് ആരോഗ്യവകുപ്പിനോ ഡോക്ടര്‍മാര്‍ക്കോ ആദ്യഘട്ടത്തില്‍ അറിയില്ലായിരുന്നു. രോഗി മരണപ്പെട്ട ആ വീട്ടില്‍ നിന്നുതന്നെ മറ്റൊരാളെകൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഇത്തരത്തില്‍ ഒരു രോഗമാണെന്ന് സംശയം ഉണ്ടായത്.
രോഗിക്ക് ശ്വാസകോശ സംബന്ധമായ രോഗവും ഉണ്ടായിരുന്നു. ചുമയും ചര്‍ദ്ദിയും ഉണ്ടായ സ്ഥലത്താണ് പിന്നീട് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആ ഒരവസ്ഥ ഇവിടെയില്ല. ഈ രോഗിയെ ബാധിച്ചത് തലച്ചോറിനെ ബാധിച്ച നിപയുടെ ലക്ഷണങ്ങളാണ്. അതിനാല്‍ തന്നെ വ്യാപകമായി ഇത് പകരാനുള്ള സാധ്യത കുറവാണ്.
ശക്തിയായ പനി ഉണ്ടെങ്കില്‍ ഡോക്ടറെ കാണുക തന്നെ വേണം. ചുമക്കുമ്ബോഴും തുമ്മുമ്ബോഴും കര്‍ച്ചീഫ് ഉപയോഗിക്കണം. സാധാരണ പനിയേക്കാള്‍ വ്യത്യസ്തമായ പനിയാണെല്‍ ഡോക്ടറെ കാണുകയാണ് നല്ലത്. നിരീക്ഷണത്തിലുള്ള 50 പേരില്‍ 16 പേര്‍ മറ്റു ജില്ലയിലുള്ളവരാണ്. ബാക്കി 34 പേര്‍ തൃശൂരിലുള്ളവരാണെന്നും ഡിഎംഒ പറഞ്ഞു.
