ആസിയന്‍ കരാറിന് വയനാട്ടിലെ ജനങ്ങളോട് കോണ്‍ഗ്രസ് മറുപടി പറയുമോ: മുഖ്യമന്ത്രി

കല്‍പ്പറ്റ: എന്‍ഡിഎ യുപിഎ സര്‍ക്കാരുകളുടെ കര്‍ഷകത്തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ആസിയന്‍ കരാറിന് വയനാട്ടിലെ ജനങ്ങളോട് കോണ്‍ഗ്രസ് മറുപടി പറയുമോ എന്നും പിണറായി ചോദിച്ചു. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തെ വെടിവെപ്പിലൂടെയാണ് ബിജെപി സര്‍ക്കാര്‍ നേരിട്ടതെന്നും പിണറായി പറഞ്ഞു. കോണ്‍ഗ്രസ്സിന്റേത് വര്‍ഗീയതയോട് സമരസപ്പെടുന്ന നിലപാടാണെന്നും മത നിരപേക്ഷതയും വര്‍ഗീയതയും ഒരുമിച്ചു പറ്റില്ലെന്നും മുഖ്യമന്ത്രി. രണ്ട് വള്ളത്തില്‍ കാല് വെച്ച് പോകാനാകില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പ്രചാരണ യോഗത്തെത്തുടര്‍ന്ന് ഇടത് മുന്നണിയുടെ റോഡ് ഷോയുണ്ടാകും.

