KOYILANDY DIARY.COM

The Perfect News Portal

അലയൺസ് ക്ലബ്ബ് – മുച്ചിറി രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയ ഒരുക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഇന്റെർ നാഷണലിന്റെ ആഭിമുഖ്യത്തിൽ. മുച്ചിറി രോഗികൾക്ക് തികച്ചും പൂർണ്ണമായ സൗജന്യ ശസ്ത്രക്രിയ സൗകര്യം ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയിലുള്ളവർക്കാണ് ചികിത്സ നൽകുക. മരുന്ന് ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്ത ഈ അവസ്ഥയ്ക്ക് പരിഹാരം ശസ്ത്രക്രിയ മാത്രമാണ്.

അഞ്ചും, ആറും, ഘട്ടങ്ങളിലായി നടക്കുന്ന ശസ്ത്രക്രിയയിലൂടെ വൈകല്യം പൂർണ്ണമായും. ഭേദമാക്കി രോഗിക്ക് ആരോഗ്യമുള്ള ജീവിതം, തിരികെ നൽകാൻ സാധിക്കും, ഏകദേശം 6 ലക്ഷത്തോളം രൂപയാണ് ഇതിന് ചിലവ് വരുന്നത്. ശസ്ത്രക്രിയ ആവശ്യമായവരെ കണ്ടെത്തി കോഴിക്കോടി മിംസ് ഹോസ്പിറ്റലിന്റെയും, ന്യൂയോർക്ക് കേന്ദ്രമാക്കി സ്മൈൽ ട്രെയിൻ എന്ന ജീവകാരുണ്യ സംഘടനയുടെ സഹകരണത്തോടെ പ്രശ്ത മൈക്രോ വാസ്കുലർ – പ്ലാസ്റ്റിക് സർജൻ ഡോ.കെ.എസ്സ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലായിരിക്കും ശസ്ത്രക്രിയ നടത്തി അനുബന്ധ ചികിത്സയും നടത്തുക .

മുഴുവൻ സഹായങ്ങളും അലയൻസ് ക്ലബ്ബ് ഇന്റെർ നാഷണൽ ഏർപ്പെടുത്തും. അർഹരായവരെ കണ്ടെത്താൻ 19 ന് ചൊവാഴ്ച വൈകു. 4 മണിക്ക് ടൗൺ ഹാളിൽ ഡോ. കെ.എ സ് കൃഷ്ണ കുമാറിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാർക്ക് ബോധവൽക്കരണം നടത്തും പത്രസമ്മേളനത്തിൽ പി. കെ. ശ്രീധരൻ, കെ. സുരേഷ് ബാബു, അരുൺമണമൽ, എം. ആർ. ബാലകൃഷ്ണൻ, അഡ്വ. ജതീഷ്  ബാബു എന്നിവർ പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *