KOYILANDY DIARY

The Perfect News Portal

കമ്മ്യൂണിറ്റി റെസ്ക്യു വളണ്ടിയർ ടീം രൂപീകരിച്ചു

കൊയിലാണ്ടി: ഫയർസ്റ്റേഷൻ നേതൃത്വത്തിൽ കൊല്ലം ചിറയിലെ അപകട സാധ്യത കണക്കിലെടുത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിന്  കമ്മ്യൂണിറ്റി റെസ്ക്യൂ വളണ്ടിയർ ടീം രൂപീകരിച്ചു. കൊല്ലം കാവിൽ ബ്രദേഴ്സ് ക്ലബ്ബിലെ 30 പേർ അടങ്ങുന്ന ടീമിന് കൊല്ലം ചിറയിൽ വെച്ച് ഇന്ന് വൈകുന്നേരം പരിശീലനം നൽകി.
കൊല്ലം ചിറയിൽ ജലാശയ അപകടങ്ങൾ ഉണ്ടാകുമ്പോൾ ഉടൻ രക്ഷാപ്രവർത്തനം നടത്താൻ വേണ്ടിയാണ് ടീം രൂപികരിച്ചത്.  ഫയർഫോഴ്സ് ഡയരക്ടർ ജനറലിന്റെ ഉത്തരവ് പ്രകാരം അപകട സാധ്യത ഉള്ള ജലാശയങ്ങളെ കേന്ദ്രീകരിച്ച് ഇത്തരം ടീമുകൾ രൂപീകരിച്ച് പരിശീലനം നടത്തി വരുന്നുണ്ട്.
പരിശീലനത്തിൽ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ, ബിനീഷ് K, പ്രശാന്ത്, സത്യനാഥ് എന്നിവരും, കമ്മ്യൂണിറ്റി റെസ്ക്യു വളണ്ടിയർ KM ബിജു, കാവിൽ ബ്രദേഴ്സ് സെക്രട്ടറി സജിൻ നാഥ്, പ്രസിഡണ്ട് രവിചന്ദ്രൻ, ട്രഷറർ ഷിജിൻ ലാൽ, പ്രശാന്ത് ഇളയിടത്ത് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *