KOYILANDY DIARY.COM

The Perfect News Portal

വേവ് പദ്ധതി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: കീഴരിയൂര്‍ കണ്ണോത്ത് യു.പി സ്‌ക്കൂള്‍ പി.ടി.എ യുടേയും, എസ്.എസ്.ജിയുടേയും നേതൃത്വത്തില്‍  നടപ്പാക്കുന്ന വേവ് പദ്ധതി സ്‌ക്കൂളില്‍  മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ ഡോ: വി.എസ് രാമചന്ദ്രന്‍  ഉദ്ഘാടനം ചെയ്തു. എം.ജി  ബല്‍രാജ് അദ്ധ്യക്ഷനായി.

ഉപജില്ലാ ശാസ്ത്ര പ്രവൃത്തി മേള വിജയികളെ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍ അനുമോദിച്ചു. ഹെഡ്മാസ്റ്റര്‍ കെ. സുരേഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേമ തിരുമംഗലത്ത്, ബി.പി.ഒ ബാബു പയ്യത്ത്, എം നാരായണന്‍, മോഹനന്‍ നടുവത്തൂര്‍, കെ. പ്രഭാകരക്കുറുപ്പ്, ടി. കരുണാകരന്‍ നായര്‍, കെ.പി സ്വപ്നകുമാര്‍, ബിന്ദു കുറ്റിയില്‍, രാജന്‍ നടുവത്തൂര്‍, പി.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. പ്രകാശന്‍ കണ്ണോത്ത് സ്വാഗതവും,  എം.സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Share news