കീഴാറ്റൂരില്‍ ആത്മഹത്യാ ഭീഷണി മുഴക്കി വയല്‍ക്കിളികളുടെ പ്രതിഷേധം

കണ്ണൂര്‍: കീഴാറ്റൂരിലെ ബൈപാസിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരസംഘടനയായ വയല്‍ക്കിളികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ബൈപാസിന് ഭൂമി അളക്കുന്നതിനെതിരെയാണ് വയല്‍ക്കിളികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മണ്ണെണ്ണ ദേഹത്തൊഴിച്ചാണ് സമരക്കാര്‍ ഭീഷണി മുഴക്കുന്നത്.
മണ്ണെണ്ണക്കുപ്പികളുമായി വയലിലെത്തിയ സമരക്കാര്‍ രാവിലെ മുതല്‍ അവിടെ നിലയുറപ്പിച്ചിരിക്കുകയാണ്. രാവിലെ റോഡ് നിര്‍മാണത്തിനായി അധികൃതര്‍ പൊലീസ് അകമ്ബടിയോടെ എത്തിയപ്പോഴാണ് സമരക്കാര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. പ്രതിഷേധക്കാര്‍ വൈക്കോല്‍ക്കൂനയ്ക്ക് തീയിട്ടു. പ്രദേശത്ത് പൊലീസ് ക്യാമ്ബ് ചെയ്യുകയാണ്.

സ്ത്രീകള്‍ ഉള്‍പ്പെടെ നൂറോളം പേരാണ് പ്രതിഷേധത്തിലുള്ളത്. സര്‍വെ നടപടികള്‍ ഒരു വിധത്തിലും അനുവദിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍. സ്ഥലത്തെത്തിയ ഡിവൈഎസ്പി സമരക്കാരുമായി ചര്‍ച്ച നടത്തുകയാണ്.

