ത്രിപുരയിലെ RSS കലാപം; കൊയിലാണ്ടിയിൽ LDF പ്രതിഷേധം

കൊയിലാണ്ടി: തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടു പിന്നാലെ ത്രിപുരയിൽ RSS നടത്തുന്ന കലാപത്തിൽ പ്രതിഷേധിച്ച് LDF നേതൃത്വത്തിൽ രാജ്യ വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി കൊയിലാണ്ടിയിൽ ശക്തമായ ബഹുജനരോഷം ഉയർന്നു.
എൽ.ഡി.എഫ്. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ നടന്ന പ്രതിഷേധത്തിൽ വൻ ബഹുജന പങ്കാളിത്തം ശ്രദ്ധേയമായി. ലോകം ആദരിക്കുന്ന കമ്മ്യൂണിസ്റ്റ് വിപ്ലവകാരി ലെനിന്റെ പൂർണ്ണകായ പ്രതിമ ജെ.സി.ബി. ഉപയോഗിച്ച് പരസ്യമായി തകർക്കുന്ന സംഭവം വൻ ബഹുജന രോഷമാണ് ക്ഷണിച്ച് വരുത്തിയത്.

കൂടാതെ CPIM ന്റെ ഉൾപ്പെടെ നിരവധി പാർട്ടി ഓഫീസുകളും കൊടിതോരണങ്ങളും വ്യാപകമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 1600ൽപരം വീടുകളും ആരധനാലയങ്ങളും കത്തിച്ചാമ്പലാക്കുകയും അക്രമിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനെതിരെയാണ് രാജ്യവ്യാപക പ്രതിഷേധം നടത്തിയത്.

കൊയിലാണ്ടിയിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ, ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, CPI നേതാവ് ഇ. കെ. അജിത്ത്, സി. രമേശൻ, പി. വി. മാധവൻ, ടി. കെ. ചന്ദ്രൻ, കെ. സത്യൻ, കെ. ഷിജു, വി. കെ. അജിത, ദിവ്യ, പി. കെ. വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.

