ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഏഴാം വാര്‍ഷികം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു
കോഴിക്കോട്: ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഏഴാം വാര്‍ഷികം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം പ്രസിഡന്റ് പി.വി ചന്ദ്രന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് പൊറോളി സുന്ദര്‍ദാസ്, ജനറല്‍ സെക്രട്ടറി സുരേഷ്ബാബു എടക്കോത്ത്, ജോയന്റ് സെക്രട്ടറി കെ.വി അനേഖ്, ട്രഷറര്‍ കൃഷ്ണദാസ് തച്ചപ്പുള്ളി, വിദ്യാഭ്യാസ ഉപദേശക സമിതി കമ്മിറ്റി കണ്‍വീനര്‍ കുറുമ്ബൂര് ദേവരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രധാനാദ്ധ്യാപിക ഷര്‍മ്മിള അനില്‍ദാസ് സ്വാഗതം പറഞ്ഞു. നീതു മഹേഷ് ആനുവല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷിജിലി രമേഷ് നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

