ഓട്ടോ പണിമുടക്ക് രണ്ടാം ദിവസം: ഇന്നു വൈകീട്ട് ചർച്ച

കൊയിലാണ്ടി: ഇന്നലെ ആരംഭിച്ച അനശ്ചിതകാല ഓട്ടോപണിമുടക്ക് അവസാനിപ്പിക്കാൻ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഓട്ടോ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളെ ചർച്ചയ്ക്ക് വിളിച്ചു. ഇന്നു വൈകീട്ടാണ് ചർച്ച.
നഗരസഭയുടെ പെർമിറ്റില്ലാതെ ഓടുന്ന ഓട്ടോകൾക്കെതിരെ നടപടി എടുക്കുക, റെയിൽവെ സ്റ്റേഷനിലെ സ്റ്റാന്റിംഗ് ഫീനിർത്തലാക്കുക, ഓട്ടോ ടാക്സി ട്രിപ്പടിക്കുന്നത് നിർത്തലാക്കുക, എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 750 ഓളം ഓട്ടോകൾക്കാണ് നഗരസഭയിൽ പെർമിറ്റുള്ളത്. എന്നാൽ പെർമിറ്റില്ലാത്ത വണ്ടികൾ പാർക്ക് ചെയ്ത് ഓട്ടം നടത്തുന്നതിനെതിരെ അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് കോ-ഓർഡിനേഷൻ കമ്മിറ്റി പറയുന്നത്.

