KOYILANDY DIARY.COM

The Perfect News Portal

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

വയനാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മുട്ടില്‍ ഡബ്ള്യുഎംഒ കോളേജിലെ ബിഎസ്സി കെമിസ്ട്രി ഒന്നാം  വര്‍ഷ വിദ്യാര്‍ഥിനി തേറ്റമല വള്ളിയാട്ട് റഷീദ്- റംല ദമ്പതികളുടെ മകളുമായ റഹീന (18) യാണ് മരിച്ചത്.

ഞായറാഴ്ച മുട്ടലില്‍ കോളേജിന് സമീപം റോഡ് മുറിച്ച് കടക്കുമ്പോള്‍ പിക് അപ്പ് ജീപ്പ് ഇടിക്കുകയായിരുന്നു.  ഒരാഴ്ചയോളം കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

എസ് എഫ് ഐ മുന്‍ സംസ്ഥാന സമിതി അംഗവും ഡെല്‍ഹി ജെഎന്‍യു വി ലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമായ  നജീബ് ഏക സഹോദരനാണ്. ഖബറടക്കം ഇന്ന് തേറ്റമല പുതിയപാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *