ക്രിമിനൽ കേസിൽ പ്രതികളായവരെ സ്റ്റേഷനിൽ ജാമ്യത്തിൽ വിട്ടതിനെതിരെ ബി.ജെ.പി. പ്രതിഷേധിച്ചു

കൊയിലാണ്ടി: കാവുംവട്ടത്തെ ബി.ജെ.പി പ്രവർത്തകരായ അഭിരാം, ജുവിൻരാജ് തുടങ്ങിയവരെ അടിച്ച് പരിക്കേൽപ്പിക്കുകയും, വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസ്സിൽ അറസ്റ്റ് ചെയ്ത പ്രതികളെ പോലീസ് സ്റ്റേഷനിൽ ജാമ്യം നൽകിയ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.
200 ളാളം വരുന്ന സി.പി.എം പ്രവർത്തകർ പോലീസ് സ്റ്റേഷനിലെത്തി എസ്.ഐ.യെയും മറ്റും കൈയേറുകയുമായിന്നുവെന്ന് ബി.ജെ.പി. ആരോപിച്ചു. എസ്.ഐ.യെയും, മറ്റ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി എഫ്. ഐ. ആറിൽ ചേർത്ത വകുപ്പുകൾ മാറ്റിയതലൂടെ നിയമവാഴ്ചയുടെ തകർച്ചയും, ഫാസിസ്റ്റ് ശൈലിയുമാണ് ഇവർ നടത്തുന്നതെന്ന് ബി.ജെ.പി. ആരോപിച്ചു.

സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ സി.പി.എം പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കാൻ യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ അഡ്വ: വി. സത്യൻ കെ. പി. മോഹനൻ വി. കെ. ഉണ്ണികൃഷ്ണൻ, വി. കെ. മുകുന്ദൻ എന്നിവർ സംസാരിച്ചു.

