ജൂണ്‍ 26ന് കേരളത്തില്‍ പൊതു അവധി

തിരുവനന്തപുരം: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ജൂണ്‍ 26ന് കേരളത്തില്‍ പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച്ച തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കില്ല.
തിരുവനന്തപുരത്തെ മേഖലാ പാസ്പോര്‍ട്ട് ഓഫീസ്, വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, പത്തനംതിട്ടയിലെ പോസ്റ്റ് ഓഫീസ്, പാസ്പോര്‍ട്ട് സേവാ കേന്ദ്രം എന്നിവയ്ക്കെല്ലാം തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

