ഗ്രാമോത്സവം 2017 ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭ കുറുവങ്ങാട് കുടുംബശ്രീ-അംഗൻവാടി നേതൃത്വത്തിൽ ബാലസൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ സുരേഷ്, വിനീത, എന്നിവർ ആരോഗ്യം, കുടുംബശ്രീ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസ് എടുത്തു. വേദിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും, ഡോക്യുമെന്റെറി പ്രദർശനവും നടന്നു. മുൻ കൗൺസിലർ എം.എം വിജയ ആശംസകൾ നേർന്നു. ബിന്ദു സി.കെ സ്വാഗതവും, അബ്ദുൾ നിസാർ നന്ദിയും പറഞ്ഞു.

