പത്ര വിതരണകാരന്റെ കാലും കൈയ്യും തല്ലിയൊടിച്ചു

കൊയിലാണ്ടി: പത്ര വിതരണകാരന്റെ കാലും, കൈയ്യും തല്ലിയൊടിച്ചു. ചേലിയയിലെ ഹരിദാസ പണിക്കരുടെ (55) കൈയ്യും, കാലുമാണ് ഇന്നു പുലർച്ചെ ഒരു സംഘം ആളുകൾ തല്ലി യൊടിച്ചത്. പുലർച്ചെ പത്രവിതരണം നടത്താൻ പോകുമ്പോഴാണ് സംഭവം.
അടിയറ്റ് വഴിയിൽ ഏറെ നേരം കിടന്ന ശേഷമാണ് നാട്ടുകാർ കാണുന്നത്. തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പോലീസ് കേസ്സെടുത്തു.

