പണം പിന്‍വലിച്ചാലും നിക്ഷേപിച്ചാലും സര്‍വീസ് ചാര്‍ജ് ഈടാക്കരുത്

കൊയിലാണ്ടി: പണം പിന്‍വലിച്ചാലും നിക്ഷേപിച്ചാലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ബാങ്കുകാര്‍ നിര്‍ത്തണമെന്ന് ഓള്‍ കേരളാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് കൊയിലാണ്ടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സി.കെ. ലാലു അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സി.കെ.ലാലു (പ്രസി.), പി. ഷെബീര്‍ (സെക്ര.), കെ.വി.ഫിറോസ് (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു. ബാബു കുന്നോത്ത്, മന്‍മിത്ത്, ബാബു പാലത്തില്‍, രാമനാഥ് ഷേണായി എന്നിവര്‍ സംസാരിച്ചു.
