KOYILANDY DIARY.COM

The Perfect News Portal

കർണാടകയിലെ 5 മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

.

കർണാടകയിലെ 5 മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ഓഗസ്റ്റ് 27 ന് നടത്തിയ പരിശോധനയിലാണ് കാലഹരണപ്പെട്ട ഭക്ഷണ സാധനങ്ങൾ, ലേബലിംഗ് ക്രമക്കേടുകൾ എന്നിവയുൾപ്പെടെയുള്ള ലംഘനങ്ങൾ കണ്ടെത്തിയത്.

 

സംഭവത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 27 ന് ഭക്ഷ്യസുരക്ഷാ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് 27 ന് സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ 34 ഹോസ്റ്റലുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ അഞ്ച് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പരിശോധനയ്ക്കിടെ ഒരു കാന്റീനിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഏഴ് കിലോ കാലാവധി കഴിഞ്ഞ റവയും എട്ട് ലിറ്റർ പാലും കണ്ടെത്തി പിടിച്ചെടുത്തു.

 

Share news
error: Content is protected !!