എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൻ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എൻ. എം. നാരായണൻ അധ്യക്ഷത വഹിച്ചു. ഇ. നാരായണൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ എം. ശശികുമാർ, പി. ചാത്തപ്പൻ, വിജയൻ നായർ വിഹായസ്, കെ. എം. ബാലകൃഷ്ണൻ ടി.എം, ഷീജ എന്നിവർ സംസാരിച്ചു. വിവിധ മത്സര പരിപാടികൾ നടന്നു.



