KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയത്തിൽ ആവണിപൂവരങ്ങിന് തിരുവോണ നാളിൽ കൊടിയേറും

.
കൊയിലാണ്ടി: കേരളത്തിലെ ഏറ്റവും പ്രശസ്തമായ ജനകീയ കലാഭ്യസന കേന്ദ്രമാണ് പൂക്കാട് കലാലയം. ആഗസ്റ്റ് 26,28,29 ,30 തീയതികളിൽ കലാലയത്തിന്റെ 52-ാം വാർഷികോത്സവ പരിപാടികൾ കലാലയം സർഗവനി ഓഡിറ്റോറിയത്തിൽ സലിംകുമാർ നഗരിയിലെ കെ. രാജഗോപാലൻ വേദിയിൽ സമുചിതമായി നടക്കും. കേരള കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ആഗസ്റ്റ് 28ന് കാലത്ത് 10 മണിക്ക് നിർവഹിക്കും. ചടങ്ങിൽ കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ എ അഡ്വ കെ. പ്രവീൺകുമാർ അധ്യക്ഷത വഹിക്കും.
പ്രശസ്ത കവയിത്രി ആര്യ ഗോപി മുഖ്യ അതിഥിയായി പങ്കെടുക്കും. അഭിനയ ശിരോമണി രാജരത്നം പിള്ളയുടെ പേരിലുള്ള എൻ്റോവ്മെൻ്റ് ശിവദാസ് ചേമഞ്ചേരി കുമാരി മിത്രവിന്ദ ആർ. എസിന്  സമ്മാനിക്കും. ആഗസ്റ്റ് 26ന് കാലത്ത് 9 മണിക്ക് ആഘോഷ പരിപാടികളുടെ കൊടിയേറ്റം, സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായുള്ള സമ്മാനപൂവരങ്ങ് നറുക്കെടുപ്പ്, സ്വാതന്ത്ര്യ സമര സ്മരണകൾ അയവിറക്കിക്കൊണ്ട് ചേമഞ്ചേരി ക്വിറ്റ് ഇന്ത്യ സ്മാരകത്തിൽ പ്രവർത്തകർ പുഷ്പാർച്ചന അർപ്പിച്ച് ദേശഭക്തിഗാനം ആലാപനം എന്നിവ നടക്കും.
ആഗസ്റ്റ് 28, 29, 30 തീയതികളിലായി ആട്ടവും, പാട്ടും ചിത്രകലയും വാദ്യവിശേഷങ്ങളും നാടകങ്ങളുമായി അരങ്ങിൽ ആയിരത്തോളം പ്രതിഭകൾ കലാസമർപ്പണം നടത്തും. അരങ്ങേറ്റങ്ങൾ, മോഹിനിയാട്ടം  ഭരതനാട്യം, സംഘഗാനങ്ങൾ, വാദ്യവൃന്ദ, ചിത്ര പ്രദർശനം, സംഘ നൃത്തങ്ങൾ, കുച്ചുപുടി, ഗാനമേള കുട്ടികളുടെയും മുതിർന്നവരുടെ നാടകങ്ങൾ എന്നിവ  മൂന്ന് ദിവസങ്ങളിലായി ഓണാഘോഷ പരിപാടിയുടെ ഭാഗമായുള്ള വേദിയിൽ അവതരിപ്പിക്കും.
കലാലയം പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിൽ കലാഭ്യസനം നടത്തിയിട്ടുള്ള കുട്ടികളും മുതിർന്നവരും ആയ ആയിരത്തിൽ പരം പഠിതാക്കൾ കലാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ചുരുങ്ങിയ ചെലവിൽ  മൂന്ന് ദിവസങ്ങളിലായി കാലത്ത് 8 .30 മുതൽ രാത്രി 11 മണി വരെ നീണ്ടുനിൽക്കുന്ന 30 മണിക്കൂർ തുടർച്ചയായി കലാസംസ്കാരിക പരിപാടികൾ നാടിന് സമ്മാനിക്കും. 30-ാം തീയതി നടക്കുന്ന നാടകോത്സവം  പ്രശസ്‌ത നാടക സംവിധായകൻ പ്രേമൻ മുചുകുന്ന് ഉദ്ഘാടനം ചെയ്യും.
തുടർന്ന് സജീവം രാധിക, ടോട്ടോച്ചാൻ ഘടികാരദിശ, പാട്ടബാക്കി 
കാവ്യ കൈരളിഎന്നീ നാടകങ്ങൾ കലാലയം പഠിതാക്കളും പ്രവർത്തകരും ചേർന്ന് അവതരിപ്പിക്കും. ജനകീയ പങ്കാളിത്തത്തോടെ മലബാറിൽ നടക്കുന്ന
വലിയ ആഘോഷ പരിപാടിയാണ് കലാലയത്തിൻ്റെ ആവണി പൂവരങ്ങ്.  അഡ്വ. കെ.ടി. ശ്രീനിവാസൻ, ചെയർമാൻ ഡോ.  പി.എം. പ്രഭാകരൻ,
ശിവദാസ് കാരോളി, ജനറൽ കൺവീനർ ശ്രീജ കെ. പൗർണ്ണമി, പി.സി. ഉണ്ണികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Share news
error: Content is protected !!