KOYILANDY DIARY.COM

The Perfect News Portal

കേരള പ്രവാസി സംഘം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

.
കൊയിലാണ്ടി: കേരള പ്രവാസി പെൻഷൻ 4 മാസം കുടിശ്ശികയാക്കിയ സംസ്ഥാന സർക്കാർ നിലപാടിനെതിരെയും ഓണ സീസണിൽ നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികൾക്ക് അമിതമായ വിമാന ചാർജ് ഈടാക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ കേരള പ്രവാസി സംഘം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ചിറക്ക് സമീപമുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം മാങ്ങോട്ടിൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി. കെ അശോകൻ  അഡ്വ. സുഭാഷ് എന്നിവർ സംസാരിച്ചു.
Share news