KOYILANDY DIARY.COM

The Perfect News Portal

പത്ത് കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്സൈസ് പിടിയിലായി

വണ്ടൂര്‍: കാറില്‍ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവുമായി രണ്ടുപേര്‍ വണ്ടൂരില്‍ എക്സൈസ് പിടിയിലായി.
മഞ്ചേരി നെല്ലികുത്ത് സ്വദേശിയും, മൈസൂരുവില്‍ സ്ഥിര താമസക്കാരനുമായ എരിക്കുന്നന്‍ അബ്ദുറഹ്മാന്‍(57) കൊടുവള്ളി പൂത്തൂര്‍ ആലിന്‍തറ പൊന്നോന്‍ചാലില്‍ സൈനുല്‍ ആബിദ്(23) എന്നിവരാണ് അറസ്റ്റിലായത്.

എക്സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെ പോരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വെച്ചാണ് സ്‌കോര്‍പ്പിയോ വാനുമായി ഇവര്‍ പിടിയിലായത്.
മലപ്പുറം, പെരിന്തല്‍മണ്ണ, താമരശ്ശേരി, ഭാഗങ്ങളിലെ വിതരണക്കാര്‍ക്കെത്തിച്ച് നല്‍കുന്നതിനായാണ് കഞ്ചാവു കൊണ്ടുവന്നത്.

മൈസൂരില്‍ സിദ്ധനായും,മന്ത്രവാദിയായുമെല്ലാം തട്ടിപ്പു നടത്തി വരുന്ന അബ്ദുറഹ്മാന്‍ കഴിഞ്ഞ ജൂലൈയില്‍ വൈത്തിരി പോലീസില്‍ ഒന്നരകിലോ കഞ്ചാവുമായി പിടിയിലായിരുന്നു. ജയിലില്‍ കഴിയവെ സഥാപിച്ചെടുത്ത ബന്ധങ്ങളാണ് കച്ചവടം വ്യാപിപ്പിക്കാന്‍ അബ്ദുറഹ്മാന് സഹായകമായത്.

Advertisements

കുഴല്‍പണമിടപാട് സംഘത്തിലെ പ്രധാനിയായ സൈനുല്‍ ആബിദീന്‍ ഇടക്കാലത്ത ഈ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ചുവടുമാറ്റിയത്. ബന്ധു കൂടിയായ അബ്ദുറഹ്മാനൊപ്പം കൂടി കൂടുതല്‍ ലാഭകരമായ കഞ്ചാവു കച്ചവടത്തിലേക്കിറങ്ങുകയായിരുന്നു.

എക്‌സൈസ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ ടി.ഷിജുമോന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാളികാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ടി സജിമോന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.പി.സാജിദ്, വി.സുഭാഷ്, ആര്‍.പി.സുരേഷ്ബാബു, എം.സുലൈമാന്‍, പി.അശോക്, പി.വി.സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പെരിന്തല്‍മണ്ണ കോടതയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *