കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ പിഴവ്, കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും
.
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കാരണം 9 വയസുകാരന്‍റെ കൈവിരലിന്‍റെ ചലനശേഷി നഷ്ടപ്പെട്ട സംഭവത്തിൽ ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 16ന് രാവിലെ 10 മണിക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കൊയിലാണ്ടി കന്നൂര്‍ സ്വദേശിക്കാണ് കൈവിരലിലെ മുറിവിന് ചികിത്സ തേടിയ ശേഷം ചലന ശേഷി നഷ്ടപ്പെട്ടത്. ഫെബ്രുവരി 15നാണ് കുപ്പിച്ചില്ല് കൊണ്ടു കൈവിരല്‍ മുറിഞ്ഞ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.

വിരലിലെ മുറിവില്‍ തുന്നലിട്ട് വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. എന്നാല്‍ ഞെരമ്പ് മുറിഞ്ഞത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പെട്ടില്ല. ഒരു മാസത്തിനുശേഷമാണ് വിരലിന്റെ ചലന ശേഷി ഇല്ലാതായെന്നു കുടുംബം മനസിലാക്കിയത്. ചലനശേഷി നഷ്ടമായ കുട്ടിയെ മെഡിക്കല്‍ കോളജില്‍ കാണിച്ചതോടെയാണ് ഞരമ്പ് മുറിഞ്ഞതാണെന്ന് കണ്ടെത്തിയത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഗുരുതരമായ ചികിത്സാ പിഴവിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.