കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവതി മരിച്ചു. തിക്കോടി തെക്കെ കൊല്ലൻ്റെകണ്ടി ശ്രീനിലയത്തിൽ ഹരീഷ് കുമാറിൻ്റെ മകൾ തീർത്ഥ (23) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിക്ക് നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസിൽ മണമലിൽ ആണ് അപകടം ഉണ്ടായത്. KL 56 AA 3856 നമ്പർ മോട്ടോർ സൈക്കിളും KL 56 M 2391 നമ്പർ സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മോട്ടോർ സൈക്കിളിന് പിറകിലിരുന്നു തീർത്ഥ സഞ്ചരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് 12.30 ഓടു കൂടി മരണപ്പട്ടു. കൊയിലാണ്ടി പോലീസ് അനന്തര നടപടികൾ സ്വീകരിച്ചുവരുന്നു.



