കൂട്ടുകാരിയെ തട്ടിക്കൊണ്ടുപോയ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയും സംഘവും പോലീസ് പിടിയിലായി
മംഗളുരു: പണത്തിനുവേണ്ടി കൂട്ടുകാരിയെ തട്ടിക്കൊണ്ടുപോയ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയും സംഘവും പോലീസ് പിടിയിലായി. ബാഗല്‍കോട്ട് ജില്ലയിലെ മന്തൂര്‍ സ്വദേശി ദിവ്യ മല്ലികാര്‍ന്‍ മാലാഘന22), സുഹൃത്ത് കേദാരി ഹനുമന്ത പാട്ടീല്‍, കാര്‍ ഡ്രൈവര്‍ സുജിത്ത് എത്തിവരാണ് അറസ്റ്റിലായത്.
ബലഗവിയിലെ ജിഐടി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനിയായ ദിവ്യ അതേ കോളേജിലെ അര്‍പ്പിത ഗോവിന്ദ നായിക്കിനെയാണ് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞദിവസം അര്‍പ്പിതയെ ടൗണില്‍വെച്ചുകണ്ട ദിവ്യയും ഹനുമന്തയും ഉച്ചയൂണിന് ക്ഷണിച്ചു.

റെസ്റ്റൊറന്റിലെ ഉച്ചയൂണിനുശേഷം മൂവരും കാറില്‍ സഞ്ചരിക്കവെ അര്‍പ്പിതയ്ക്ക് മയക്കുഗുളികകള്‍ ചേര്‍ത്ത ഇളനീര്‍ നല്‍കി. മയക്കത്തിലായ അര്‍പ്പിതയെ ടൗണിലെ ഒരു വീട്ടില്‍ കൊണ്ടുപോയി ക്ലോറോഫോം മണപ്പിച്ചു.

തുടര്‍ന്ന്, ബോധം വന്നേഷം അര്‍പ്പിതയോട് വീട്ടില്‍ വിളിച്ച് 5 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ പോലീസില്‍ പരാതി നല്‍കിയതോടെ പ്രതികളുടെ സ്ഥലം കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

