KOYILANDY DIARY.COM

The Perfect News Portal

ശബരിമല സ്വർണ മോഷണത്തിൽ പങ്കജ് ഭണ്ഡാരിക്കും ഗോവർധനും പങ്ക്: തെളിവുകൾ കണ്ടെത്തി SIT

.

ശബരിമല സ്വർണ മോഷണത്തിൽ പങ്കജ് ഭണ്ഡാരിക്കും ഗോവർധനും പങ്ക്. ഇതുമായി ബന്ധപ്പെട്ട റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വന്നു. ഇരുവരുടെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഇരുവർക്കും പങ്കുണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴിയും നൽകിയിരുന്നു. കുറ്റം മറയ്ക്കുന്നതിലും ഇരുവർക്കും പങ്കുണ്ട്.

 

സ്വർണം പൂശാനെന്ന വ്യാജേന കൊണ്ടുപോയ ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത് മാറ്റിയത് പങ്കജ് ഭണ്ഡാരി മേധാവിയായ സ്മാർട്ട് ക്രിയേഷൻസിൽ വെച്ചായിരുന്നു. ഇയാളിൽ നിന്നും സ്വർണം വാങ്ങിയത് ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവർധനായിരുന്നു. ഗോവർധനിൽ നിന്നും കണ്ടെത്തിയത് 470 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. പ്രതികളുടെ അറസ്റ്റ് നിർണായകമായിരുന്നെന്നും എസ്ഐടി പറയുന്നു.

Advertisements

 

Share news