കോതമംഗലം അയ്യപ്പ ക്ഷേത്ര മഹോത്സവം സമാപിച്ചു
കൊയിലാണ്ടി: കോതമംഗലം അയ്യപ്പ ക്ഷേത്ര മഹോത്സവം ഭക്തിസാന്ദ്രമായി. രാവിലെ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം പഞ്ചവാദ്യവും, ചെണ്ടമേളവും അരങ്ങേറി, വൈകീട്ട് വൈരാഗി മഠത്തിൽ നിന്നും താളവാദ്യ മേളങ്ങളോടെ താലപ്പൊലിയോടു കൂടിയ എഴുന്നള്ളിപ്പിന് ചെണ്ടമേളവും, പഞ്ചവാദ്യവും, താളനാദ വിസ്മയമായി. ഗജവീരൻ ഗുരുവായൂർ ഇന്ദ്രസെൻ തിടമ്പേറ്റി.

നഗരത്തിലെ മേൽപ്പാലം വഴി മുത്താമ്പി റോഡിലൂടെ ദർശനമുക്ക് വഴി വീടുകൾക്ക് മുന്നിൽ. നിറപറയും നിലവിളക്കുമായുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേർന്നത് എഴുന്നള്ളിപ്പ് ദർശിക്കാൻ നൂറുകണക്കിനാളുകൾ ഉത്സവത്തിൽ പങ്കാളികളായി.




