ഓപ്പറേഷൻ സുലൈമാനി പദ്ധതി വിപുലീകരിക്കാൻ തീരുമാനം

കോഴിക്കോട്: ഓപ്പറേഷൻ സുലൈമാനി പദ്ധതി വിപുലീകരിക്കാൻ ജില്ലാ ഭരണകുടം തീരുമാനിച്ചു. പദ്ധതി അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിലെ 120 ഹോട്ടലുകളിലൂടെയാണ് ഇപ്പോൾ പദ്ധതി നടപ്പിലാക്കി വരുന്നത്. പദ്ധതി നടപ്പിലാക്കി വരുന്ന സബ് യൂണിറ്റുകൾ വർധിപ്പിക്കും. രാമനാട്ടുകരയിലും കൂടരഞ്ഞിയിലും പുതിയ സബ് യൂണിറ്റുകൾ ആരംഭിക്കും. നഗരത്തിലും കുറ്റ്യാടി, ബാലുശേരി, വടകര മേഖലയിലും ഇപ്പോൾ സബ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി കൂടുതൽ കൗണ്ടറുകൾ സ്ഥാപിക്കും.
സുഹൈൽ, സെക്രട്ടറി എൻ. സുഗുണൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ് കുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

