നവി മുംബൈയിൽ വൻ തീപിടുത്തം; മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു
.
നവി മുംബൈയിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. വാഷി സെക്ടർ- 14 ൽ സ്ഥിതി താമസ സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ 10, 11, 12 നിലകളിലാണ് തീപിടുത്തമുണ്ടായതെന്നും ഷോർട്ട് സർക്യൂട്ട് മൂലമാണെന്നും റിപ്പോർട്ടുണ്ട്. വേദിക സുന്ദർ ബാലകൃഷ്ണൻ (6), സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ (39) എന്നിവരാണ് തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളികൾ . 84 കാരിയായ കമലാ ഹിരാൾ ജെയിനും മരിച്ചവരിൽ ഉൾപ്പെടും.

പത്താം നിലയിൽ നിന്നാണ് തീപിടുത്തമുണ്ടായത്, പിന്നീട് മറ്റ് നിലകളിലേക്ക് തീ പടരുകയായിരുന്നു. കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക വിവരങ്ങൾ. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്, പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം മുംബൈയിലെ കഫെ പരേഡിൽ ഉണ്ടായ തീപിടുത്തത്തിൽ 15 വയസ്സുള്ള ഒരു ആൺകുട്ടി കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് വാഷിയിൽ വീണ്ടും തീപിടുത്തം ഉണ്ടായത്.




