പന്തലായനി ബ്ലോക്ക് പഞ്ചായത്ത് തൊഴിൽ മേള നടത്തി

.
കൊയിലാണ്ടി: കേരള സർക്കാറിൻ്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് തൊഴിൽ മേള നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് മേള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പരിധിയിലെ മൂടാടി, അരിക്കുളം, അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ് എന്നീ 5 ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 220 തൊഴിലന്വേഷകരും, 23 സ്ഥാപനങ്ങളും പങ്കെടുത്തു.

വിജ്ഞാനകേരളം റിസോഴ്‌സ് പേഴ്സൺ കെ. കെ. രഘുനാഥ് പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. ജീവാനന്ദൻ, ബിന്ദു സോമൻ, കെ. അഭിനീഷ്, അംഗങ്ങളായ കെ. ടി. എം. കോയ, ബിന്ദു മഠത്തിൽ, ടി. എം. രജില, സുഹറ ഖാദർ, ബിഡിഒ ടി. സാബിത, ജോ. ബിഡിഒ സന്തോഷ് കുമാർ, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ പി. സി. കവിത, ജസ്‌ന സി. പി. എന്നിവർ പ്രസംഗിച്ചു.

