കാപ്പാട് ബ്ലോക്ക് ഡിവിഷനിൽ നടന്ന ലോക കൈ കഴുകൽ ദിനാചരണം ശ്രദ്ധേയമായി

ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവങ്ങൂർ ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ തിരുവങ്ങൂർ യു പി സ്കൂളിൽ നടന്ന ലോക കൈ കഴുകൽ ദിനാചരണം ശ്രദ്ധേയമായി. രോഗങ്ങളും അണുബാധയും തടയുന്നതിനു സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന്റെ പ്രധാന്യം ക്ലാസ്സ് എടുത്തു കുട്ടികൾക്ക് കൈ കഴുകൽ പരിശീലനം നൽകി.
.

.
വരാചരണം ഉത്ഘാടനം ബ്ലോക്ക് മെമ്പർ എംപി. മൊയ്‌തീൻ കോയ നിർവ്വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് കെ ഹാരിസ് അധ്യക്ഷത വഹിച്ചു. ക്യാമ്പയിന്റെ ബ്രോഷർ പ്രകാശനം ഗ്രാമ പഞ്ചായത്ത് മെമ്പർ സുധ തടവങ്കയിൽ നിർവ്വഹിച്ചു. എല്ലാ കുട്ടികൾക്കും സോപ്പ് വിതരണം ചെയ്തു. രോഗങ്ങളും അണുബാധയും തടയുന്നതിനു കൈ കഴുകു ന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബി എച്ച് എഫ് സി നേഴ്സ് കെ രജ്ന ക്ലാസ്സെടുത്ത് കുട്ടികൾക്ക് പരിശീലനം നൽകി.
.

.
വരാചരണ കാമ്പയിൻ സമാപനം ഒക്ടോബർ 22നു കോരപ്പുഴ ജി യു പി സ്കൂളിൽ നടക്കും വാർഡ് കൺവീനർ കൊറോത്ത് ശശി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. അഞ്ജലി യു എസ്. ഷൈനിമ കെ എസ്, പ്രമോദ് ഇ സംസാരിച്ചു. സ്കൂൾ എച്ച് എം ഷമീർ സ്വാഗതവും കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു.
