പേരാമ്പ്ര ഗവ. പോളിടെക്നിക്ക് കോളജ്; പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനം

പേരാമ്പ്ര ഗവ. പോളിടെക്നിക്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ നിയമസഭാ സമുച്ചയത്തിലെ മന്ത്രിയുടെ ചേംബറിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

യോഗത്തിൽ ടി. പി. രാമകൃഷ്ണൻ എം.എൽ എ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐഎഎസ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജയപ്രകാശ്, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി, ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോ. സെക്രട്ടറി എം രാജേഷ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻ്റ് ഡയറക്ടർ അനി എബ്രഹാം, പഞ്ചായത്ത് ജോയിൻ്റ് ഡയറക്ടർ പി. പി. പ്രസാദ്, സ്പെഷ്യൽ ഓഫീസർ കോഴിക്കോട് ഗവ. പോളിടെക്ക്നിക്ക് പ്രിൻസിപ്പാൾ ശിഹാബുദ്ധീൻ, സപ്പോർട്ടിംഗ് കമ്മിറ്റി കൺവീനർ കെ. വി. കുഞ്ഞിക്കണ്ണൻ എന്നിവർ പങ്കെടുത്തു.

അടുത്ത അദ്ധ്യയന വർഷം മുതൽ താൽക്കാലികമായി വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂളിൽ ക്ലാസ് ആരംഭിക്കുന്നതിനും ധാരണയായി. ഒക്ടോബർ അവസാനം കോളജ് ആരംഭിക്കുന്ന ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂർ മന്ത്രി സന്ദർശിക്കും.

