വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊയിലാണ്ടി: വിദ്യാഭ്യാസ മേഖലയിലെ അരക്ഷിതാവസ്ഥയ്ക്കെതിരെ മുഴുവൻ അധ്യാപകരെയും ബാധിക്കുന്ന കോടതി വിധിക്കെതിരെയും ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാർ തികഞ്ഞ പരാജയമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. സർക്കാറിന്റെ വികല നയങ്ങൾക്കെതിരെ കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന മാറ്റൊലി സന്ദേശയാത്രയ്ക്ക് കൊയിലാണ്ടി നടത്തിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
.

.
അധ്യാപകരെ താൽക്കാലിക നിയമനം മാത്രം നൽകി ആനുകൂല്യങ്ങൾ ഓരോന്നായി വെട്ടിക്കുറച്ച് സർക്കാർ എടുക്കുന്ന നയങ്ങൾ പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജാഥാ ക്യാപ്റ്റൻ കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് കെ അബ്ദുൾമജീദ്, ജാഥാ മാനേജർ കെ.പി എസ്.ടി.എ സംസ്ഥാന ജനറൽ സെക്കട്ടറി പി.കെ അരവിന്ദൻ, ജാഥാ കോഡിനേറ്റർ കെ.പി എസ്. ടി.എ സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ എന്നിവർ ജാഥ നയിക്കുന്നത് പി.രത്നവല്ലി അധ്യക്ഷത വഹിച്ചു,
.

.
പി.കെ രാധാകൃഷ്ണൻ, മOത്തിൽ നാണു, വി.പി ഭാസ്കരൻ രാജേഷ് കീഴരിയൂർ, വി ടി സുരേന്ദ്രൻ, മുരളി തോറോത്ത്, വി.വി സുധാകരൻ, കെ. പ്രദീപൻ, ജി.എസ് ഉമാശങ്കർ അരുൺമണമൽ, രജീഷ് പെങ്ങളത്തു കണ്ടി, തൻഹീർ കൊല്ലം, ശോഭന വി.കെ, പി.എം ശ്രീജിത്ത്, ടി. ആബിദ്, സജീവൻ കുഞ്ഞോത്ത്, ടി.കെ പ്രവീൺ, പി.പി. രാജേഷ് ഹാരിസ് കെ, ആർ.എസ് സുധീഷ്, ടി.വി രാഹുൽ, കെ. എസ് നിഷാദ് സംസാരിച്ചു.
