സപ്ലൈകോയിലുണ്ടായത് 386 കോടിയിലേറെ രൂപയുടെ വിറ്റുവരവ്; മന്ത്രി ജി ആര്‍ അനില്‍

386 കോടിയിലേറെ രൂപയുടെ വിറ്റുവരവ് സപ്ലൈകോയിലുണ്ടായെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സബ്സിഡി ഇനത്തിൽ 180 കോടിയാണ്. നോൺ സബ്സിഡി ഇനത്തില്‍ 206 കോടി രൂപയാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. കർഷകർക്ക് കൊടുക്കാനുളള 242 കോടി രൂപ ഈയാഴ്ച തന്നെ കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രം തരാനുള്ള 1645 കോടിയിൽ ഒരു പൈസയും ഇതുവരെ കിട്ടിയിട്ടില്ല. കെ റൈസ് തുടരുന്നതായിരിക്കും. 33 രൂപ നിരക്കിൽ എട്ട് കിലോ കെ റൈസ് അരി നൽകും. 25 രൂപ നിരക്കിൽ 20 kg സ്പെഷ്യൽ അരി നൽകുന്നതും തുടരുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

