തൃശ്ശൂരിലെ വോട്ടർപട്ടിക ക്രമക്കേട്; ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ഇരട്ട വോട്ട്

തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ ബിജെപിയെ വീണ്ടും കുരുക്കിലാക്കുന്ന കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബിജെപി ജില്ലാ നേതാവിന്റെ മേൽവിലാസം മറയാക്കി സംസ്ഥാന ഉപാധ്യക്ഷനും വോട്ട് ചെയ്തു എന്നാണ് പുതുതായി പുറത്തുവരുന്ന വിവരം. ബിജെപി സംസ്ഥാന ഉപാധ്യക്ഷനായ വി ഉണ്ണികൃഷ്ണനാണ് തൃശൂർ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് വി. ആതിരയുടെ വിലാസം ഉപയോഗിച്ച് വോട്ട് ചെയ്തത്. വി ഉണ്ണികൃഷ്ണന് ഇരട്ട വോട്ടുണ്ടായിരുന്നതിന്റെ തെളിവുകൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

ഇയാൾ പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ വോട്ടറാണ്. ഈ വിവരങ്ങൾ പ്രകാരം ഇയാൾക്ക് ഇപ്പോൾ തൃശൂർ ലോക്സഭാ മണ്ഡലത്തിലും വോട്ട് ഉണ്ട്. എന്നാൽ തൃശൂരിൽ മാത്രമാണ് വോട്ട് ചെയ്തതെന്ന് വി ഉണ്ണികൃഷ്ണൻ പറഞ്ഞു.

