പാലിയേറ്റീവ് കെയർ വളണ്ടിയർമാർക്ക് പരിശീലനം നടത്തി

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെയും തിരുവങ്ങൂരിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ വളണ്ടിയർമാർക്ക് പരിശീലനം നടത്തി. പരിപാടി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സന്ധ്യാ ഷിബു, വി കെ അബ്ദുൾ ഹാരിസ്, പാലിയേറ്റീവ് കെയർ ജില്ലാ കോഡിനേറ്റർ ഹരിദാസ് എന്നിവർ ആശംസകളർപ്പിച്ചു. പാലിയേറ്റീവ് കെയർ ജില്ലാ തല പരിശീലകരായ പാർവ്വതിദാസ്, ഡോണിമാത്യു, അജയ്ഭാസ്ക്കർ, അനുതോമസ് എന്നിവർ ക്ലാസെടുത്തു. ഫിസിയോതെറാപ്പിസ്റ്റ് നിമിഷ കെ.എ, പാലിയേറ്റീവ് നഴ്സ് മിനി ടി.പി എന്നിവർ സംഘാടകരായി. ബ്ലോക്ക് കുടുംബാരോഗ്യ മെഡിക്കൽ ഓഫീസർ ഡോ. ഷീബ കെ. ജെ. സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സി.വി. സജീഷ് നന്ദിയും പറഞ്ഞു.
