KOYILANDY DIARY.COM

The Perfect News Portal

കാട്ടാനയ്ക്കടുത്ത് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കാര്‍ യാത്രികനെ കാട്ടാന ആക്രമിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബന്ദിപ്പൂര്‍: കാട്ടാനയ്ക്കടുത്ത് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കാര്‍ യാത്രികനെ കാട്ടാന ആക്രമിച്ചു. ബന്ദിപ്പൂര്‍-മുതുമല റോഡില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കാട്ടാന ആക്രമണത്തില്‍ കര്‍ണാടക സ്വദേശിക്ക് സാരമായി പരിക്കേറ്റു. ലോറിയില്‍ നിന്ന് എടുത്ത ക്യാരറ്റ് ശാന്തമായി കഴിച്ചുകൊണ്ട് റോഡില്‍ നില്‍ക്കുകയായിരുന്നു കാട്ടാന.

വാഹനങ്ങളുടെ നീണ്ട നിര കാത്തിരിക്കുമ്പോള്‍, ഒരാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ആനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ഇതോടെ പേടിച്ചരണ്ട കാട്ടാന സഞ്ചാരിയെ ആക്രമിക്കുകയായിരുന്നു. ആനയുടെ കാല്‍ കീഴില്‍ നിന്ന് അത്ഭുതകരമായാണ് ഇയാള്‍ രക്ഷപ്പെട്ടത്.

Share news