KOYILANDY DIARY.COM

The Perfect News Portal

ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് വിവാദ സർക്കുലർ ഇറക്കി ഗവർണർ രാജേന്ദ്ര ആർലേക്കർ

ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് വിവാദ സർക്കുലർ ഇറക്കി ഗവർണർ രാജേന്ദ്ര ആർലേക്കർ. സർവകലാശാലകൾക്ക് ഔദ്യോഗികമായി രാജ്ഭവൻ നിർദേശം നൽകി. ദിനാചരണത്തിന്റെ ഭാഗമായി സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കണമെന്നും ഗവർണറുടെ സർക്കുലറിൽ. ഇന്ത്യാ വിഭജനം എത്രത്തോളം ഭീകരമായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് പരിപാടി എന്നും പരിപാടികൾ സംഘടിപ്പിക്കാൻ വിസിമാർ പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്നും രാജ്ഭവനിൽ നിന്ന് ഔദ്യോഗിക നിർദേശം.

Share news